Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girl

പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ലി​നെയാ​ണ് (38) മൈ​സൂ​രു​വി​ൽ നി​ന്ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് മോ​ചി​പ്പി​ച്ച​ത്.

മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണ് പു​ല്ലൂ​ക്ക​ര​യി​ലെ സു​ഹൈ​ൽ. ഇ​യാ​ൾ‌ ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ആ​ന്ധ്രാ പോ​ലീ​സും ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ൽ പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ ആ​ത്മ​ജ് (25), വ​സീം (25), ചൊ​ക്ലി സ്വ​ദേ​ശി സു​ഹൈ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മേ​യ് 15ന് ​രാ​ത്രി 10.30നു ​കാ​റി​ൽ എ​ത്തി​യ സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി രാ​ത്രി​യി​ൽ വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി​നി​ന്ന​ത്. എ​ന്നാ​ൽ, കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ചേ​വാ​യൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ര​ച്ചി​ൽ നോ​ട്ടി​സും പു​റ​ത്തി​റ​ക്കി. ഇ​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി തി​രൂ​രി​ൽ വ​ച്ച് സു​ഹൈ​ലി​നെ പ​രി​ച​യ​പ്പെ​ട്ടു. ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സു​ഹൈ​ൽ പെ​ൺ​കു​ട്ടി​യെ കൊ​ള​വ​ല്ലൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള സു​ഹൈ​ൽ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യാ​ണി​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

District News

കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ണ്ടെ​ത്തി

പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യെ 14-കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ക​രു​മം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യ​ത്. ടൂ​റി​നു പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ വി​സ​മ്മ​തി​ച്ച​താ​ണു കു​ട്ടി വീ​ടു​വി​ട്ടു​പോ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണു ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി ഓ​ട്ടോ​യി​ല്‍​ക്ക​യ​റി ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി ഇ​വി​ടെ​നി​ന്നു രാ​വി​ലെ​യു​ള്ള പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍​ക്ക​യ​റി പോ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി ഹൈ​ദ​രാ​ബാ​ദി​ല്‍ ട്രെ​യി​നി​റ​ങ്ങി. ഇ​വി​ടെ കാ​ച്ചി​ക്കു​ട എ​ന്ന സ്ഥ​ല​ത്ത് എ​ത്തി ഒ​രു ക​ട​യി​ല്‍ ജോ​ലി​ക്കു​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘം സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യും പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ജോ​ലി​ക്കു ക​യ​റാ​ന്‍​നി​ന്ന ക​ട​യു​ടെ ഉ​ട​മ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ആ ​സ​മ​യം അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ന്ധ്ര പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ച്ചി​ക്കു​ട​യി​ലെ​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു സ​ഹാ​യ​ക​മാ​യി.


ക​ര​മ​ന എ​സ്ഐ ശ്രീ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ കി​ര​ണ്‍, അ​ജി​കു​മാ​ര്‍, ശ​ര​ത്ത് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വം: പി​താ​വി​ൽ​നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

കൊ​ച്ചി: നാ​ല് വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ 30 കാ​രി​യെ ഇ​ന്ന​ലെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

നാ​ലു​വ​യ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് പൊ​ള​ള​ലേ​ല്‍​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ വി​വ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് സ്ഥി​ര​മാ​യി അ​മ്മ ത​ന്നെ അ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും മൂ​ത്ത കു​ട്ടി​യെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

പോ​ലീ​സി​ന്‍റെ​യും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു, സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പ​രി​ക്ക്; അ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ അ​റ​സ്റ്റി​ൽ. കൊ​ച്ചി മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ‌​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​മ്മ ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ആ​റു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്ക്കും ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി: കോ​ഴി​ക്കോ​ട് ആ​റു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്. അ​ദി​തി എ​സ്. ന​മ്പൂ​തി​രി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചും പ​ട്ടി​ണി​ക്കി​ട്ടും കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ഒ​ന്നാം പ്ര​തി​യും കു​ട്ടി​യു​ടെ പി​താ​വു​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​ക്കും ര​ണ്ടാം​പ്ര​തി​യും ര​ണ്ടാ​ന​മ്മ​യു​മാ​യ റം​ല​ബീ​ഗ​ത്തി​നും (ദേ​വി​ക അ​ന്ത​ർ​ജ​നം) ഹൈ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക​ൾ ര​ണ്ടു ല​ക്ഷം രൂ​പ വീ​തം പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ളെ യ​ഥാ​ക്ര​മം മൂ​ന്നും ര​ണ്ടും വ​ർ​ഷം ക​ഠി​ന​ത​ട​വി​നാ​യി​രു​ന്നു ശി​ക്ഷി​ച്ച​ത്. ഈ ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജാ​വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

തി​രു​വ​മ്പാ​ടി ത​ട്ടേ​ക്കാ​ട്ട് ഇ​ല്ല​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​യു​ടെ മ​ക​ൾ അ​ദി​തി 2013 ഏ​പ്രി​ൽ 29നാ​ണ്‌ മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​ത്തു​വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ന്‍റെ സാ​ക്ഷി​മൊ​ഴി ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്കു​മ്പോ​ൾ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു മ​തി​യാ​യ തെ​ളി​വു​ണ്ടെ​ന്ന്‌ ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

കു​ട്ടി​യെ വ​ധി​ക്ക​ണ​മെ​ന്ന ല​ക്ഷ്യം പ്ര​തി​ക​ൾ​ക്ക് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ച്ച​ട​ക്ക​ത്തി​നാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യ​തെ​ന്നു​മു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ തെ​റ്റാ​ണെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ തെ​ളി​വു​ക​ൾ വി​ചാ​ര​ണ​ക്കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ത്തി​നാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്. പ്ര​തി​ക​ൾ​ക്ക് പൊ​തു​വാ​യ ല​ക്ഷ്യം ഉ​ണ്ടാ​യി​രു​ന്നു. തെ​ളി​വു​ക​ൾ വി​ല​യി​രു​ത്തി​യ​തി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക്‌ വീ​ഴ്ച​പ​റ്റി.

ആ​യു​ധം ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യും പ​രി​ക്കേ​ൽ​പ്പി​ച്ചു എ​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ വി​ചാ​ര​ണ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ബാ​ല​നീ​തി നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കു​റ്റ​വും ചു​മ​ത്തി. ഇ​തി​ലൂ​ടെ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം വി​ചാ​ര​ണ​ക്കോ​ട​തി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ ശ​രി​വ​ച്ചാ​ൽ നീ​തി​യു​ടെ നി​ഷേ​ധ​മാ​കു​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പ്ര​തി​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ചു​ഴ​ലി കാ​ര​ണ​മാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദ​വും ത​ള്ളി.

Kerala

ഒ​ന്‍​പ​തു​കാ​രി​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വ് മൂ​ലം ത​ന്നെ​യെ​ന്ന് അ​മ്മ; ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ ഒ​ന്‍​പ​തു​കാ​രി അ​ന​യ​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വു​മൂ​ലം ത​ന്നെ​യെ​ന്ന് അ​മ്മ. ഇ​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലൂ​ടെ തെ​ളി​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ വേ​ണ്ട രീ​തി​യി​ല്‍ ശ്ര​ദ്ധി​ച്ചി​ല്ല. പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും കൃ​ത്യ​മാ​യി ന​ല്‍​കി​യി​ല്ല. ത​ലേ​ന്ന് വ​രെ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്ന മ​ക​ളാ​ണ് അ​ടു​ത്ത ദി​വ​സം മ​രി​ക്കു​ന്ന​ത്. അ​ന്ന് കു​ട്ടി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ട്ടി​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന​യ​യു​ടെ മ​ര​ണം ഇ​ന്‍​ഫ്ളു​വ​ന്‍​സ എ ​അ​ണു​ബാ​ധ മൂ​ല​മു​ള്ള വൈ​റ​ല്‍ ന്യൂ​മോ​ണി​യ​യു​ടെ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കാ​ര​ണ​മാ​ണെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. എ​ന്നാ​ല്‍ കു​ട്ടി മ​രി​ച്ച​ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പ് നേ​ര​ത്തെ അ​റി​യി​ച്ച​ത്.

Kerala

അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ലു​മാ​യി അ​സ​ഫാ​ക്ക് ആ​ലം

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഏ​ക പ്ര​തി​യാ​യ അ​സ​ഫാ​ക്ക് ആ​ലം വി​ചാ​ര​ണക്കോട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

വി​ചാ​ര​ണക്കോട​തി​യു​ടെ വ​ധ​ശി​ക്ഷ ഇ​തു​വ​രെ ഹൈ​ക്കോ​ട​തി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​യ​പ​ര​മാ​യി വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പ്ര​തി അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

ആ​ലു​വ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി 2023 ജൂ​ലൈ 29 നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശി​ക്ഷ ക​ഠി​ന​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ചൂ​ണ്ടിക്കാട്ടി​യാ​ണ് അ​പ്പീ​ല്‍.

എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 110 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ കോ​ട​തി അ​നാ​വ​ശ്യ തി​ടു​ക്ക​ത്തി​ല്‍ വി​ചാ​ര​ണ ന​ട​ത്തി, കേ​സ് വാ​ദി​ക്കാ​നു​ള്ള ന്യാ​യ​വും നീ​തി​യു​ക്ത​വു​മാ​യ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

വി​ചാ​ര​ണ കോ​ട​തി നി​യ​മി​ച്ച വി​വ​ര്‍​ത്ത​ക​ന്‍ ത​നി​ക്കെ​തി​രെ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി. ഒ​രു മാ​ധ്യ​മ അ​ഭി​മു​ഖ​ത്തി​ല്‍, വി​വ​ര്‍​ത്ത​ക​ന്‍ ത​ന്നെ പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണം, വ​ധ​ശി​ക്ഷ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​ത്ത​ര​മൊ​രു വ്യ​ക്തി​യെ നി​ഷ്പ​ക്ഷ​നാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്, മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളു​ടെ പോ​രാ​യ്മ, അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍, ശ​രി​യാ​യ രീ​തി​യി​ല്‍ ഫോ​റ​ന്‍​സി​ക്, കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു തു​ട​ങ്ങി​യ 60 കാ​ര​ണ​ങ്ങ​ള്‍ അ​പ്പീ​ലി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Latest News

Corehub Up